സിയോൾ: ദക്ഷിണ കൊറിയയ്ക്ക് പുതിയ തലവന്‍. ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ് യൂൻ സൂക് യോളിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റിപ്പബ്ലിക് ഓഫ് കൊറിയയുടെ പ്രസിഡന്റിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഇരുരാജ്യങ്ങളുമായി ദശകങ്ങളായി നിലനില്‍ക്കുന്ന ശക്തമായ സൗഹൃദം കൂടുതല്‍ കരുത്തുറ്റതായി മാറുമെന്ന പ്രത്യാശയും പങ്കുവെച്ചു.
അതേസമയം ആണവായുധങ്ങളുള്ള ഉത്തര കൊറിയയുമായി കടുത്ത സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്, യൂന്‍ സുക് യോള്‍ ചുമതലയേല്‍ക്കുന്നത്. ഇന്ന് സിയോളിലെ നാഷണല്‍ അസംബ്ലിയില്‍ നടന്ന വമ്പിച്ച ചടങ്ങില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ‘പ്രസിഡന്റിന്റെ ചുമതലകള്‍ വിശ്വസ്തതയോടെ ചെയ്യുമെന്ന്, ഞാന്‍ ജനങ്ങള്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു’, യൂന്‍ സുക്-യോള്‍ പറഞ്ഞു.
ദക്ഷിണ കൊറിയയുടെ 13-ാംമത്തെ പ്രസിഡൻറായിട്ടാണ് യൂൺ സൂക് യോൾ അധികാരമേറ്റത്. രണ്ടര പതിറ്റാണ്ടായി നീതിന്യായരംഗത്ത് ശോഭിച്ച ശേഷമാണ് യൂൺ സൂക് യോൾ രാഷ്‌ട്രീയത്തിലിറങ്ങിയത്. ഉത്തര കൊറിയക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ഒരു യാഥാസ്ഥിതികനായാണ് യൂന്‍ സുകിനെ വിലയിരുത്തുന്നത്.

