പാലക്കാട്: വനത്തിൽ കാണാതായ വാച്ചർ രാജന് വേണ്ടിയുള്ള തിരച്ചിൽ നടത്താൻ പോലീസിന്റെ സ്പെഷ്യൽ ഡ്രൈവ്. സൈലന്റ്വാലി ഉൾവനത്തിലാണ് രാജനായി പ്രത്യേക തിരച്ചിൽ നടത്തുന്നത്. തണ്ടർബോൾട്ടിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുക. കാട്ടുവഴികൾ ഒഴിവാക്കിയാണ് പരിശോധന നടത്തുന്നത്.
രണ്ടാഴ്ച നീണ്ട വനംവകുപ്പ് പരിശോധനയിൽ രാജനെ കുറിച്ച് ഒരു സൂചനയും കിട്ടിയിരുന്നില്ല. കാട്ടിൽ നിന്ന് പുറത്ത് പോയതായി ക്യാമറകളിൽ പതിഞ്ഞിട്ടുമില്ല. രാജൻ വനത്തിനുള്ളിൽ നിന്ന് പുറത്ത് കടന്നിട്ടില്ലായെന്ന് ഇതിൽ നിന്നും വ്യക്തമാണ്.
അതുകൊണ്ട് തന്നെ രാജൻ കാടിനുള്ളിൽ തന്നെയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്. മെയ് മൂന്നിനാണ് രാജനെ സൈരന്ധ്രി കാടുകളിൽ കാണാതായത്. വനത്തിനകത്തെ തിരച്ചിൽ വനംവകുപ്പ് നേരത്തെ അവസാനിപ്പിച്ചിരുന്നു.

