Tuesday, December 30, 2025

മൂന്നു മുന്നണികൾക്കും തൃക്കാക്കരയില്‍ പിന്തുണയില്ല; സാഹചര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യണം: എഎപി-ട്വന്റി ട്വന്റി സഖ്യം

കൊച്ചി: മൂന്നു മുന്നണികൾക്കും തൃക്കാക്കരയിൽ പിന്തുണ നൽകില്ലെന്ന് എഎപി-ട്വന്റി ട്വന്റി സഖ്യം. സാഹചര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യണമെന്ന് ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

തൃക്കാക്കരയില്‍ ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്റെ സാമൂഹിക- സാമ്പത്തിക-വികസന സാഹചര്യങ്ങളില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും സാബു പറഞ്ഞു.

പ്രലോഭനങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും പണത്തിനും മദ്യത്തിനും അടിമപ്പെടാതെ സ്വതന്ത്രമായി ചിന്തിച്ച്‌ വോട്ട് ചെയ്യണമെന്നും സാബു എം ജേക്കബും എഎപി സംസ്ഥാന കണ്‍വീനര്‍ പി സി സിറിയക്കും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

Related Articles

Latest Articles