Monday, December 29, 2025

ആലപ്പുഴയിൽ ചാനല്‍ റിപ്പോര്‍ട്ടറെ ആക്രമിച്ച കേസ്; പ്രതി പിടിയിൽ

 

കായംകുളം: ചാനല്‍ റിപ്പോര്‍ട്ടറെ ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്. പത്തിയൂര്‍ പടിഞ്ഞാറ് മുറി അജിത് ഭവനത്തില്‍ 22കാരനായ അജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. സി.ഡി നെറ്റ് ചാനലിലെ റിപ്പോട്ടര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുമ്പോഴാണ് സംഭവം.

പ്രതി അജിത്ത് മുട്ടേല്‍ പാലത്തിന് സമീപം വെച്ച്‌ ലിഫ്റ്റ് ചോദിച്ചശേഷം ആക്രമിക്കുകയായിരുന്നു. കായംകുളം മുതല്‍ ഹരിപ്പാട്, അടൂര്‍, കരുനാഗപ്പള്ളി വരെയുള്ള സി.സി ടി.വി കാമറകള്‍ പരിശോധിച്ചാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്. പ്രതി സഞ്ചരിച്ച ഇതരസംസ്ഥാന രജിസ്ട്രേഷന്‍ വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അതേസമയം ജില്ല പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തില്‍ സി.ഐ മുഹമ്മദ് ഷാഫി, കനകക്കുന്ന് സി.ഐ ജയകൃഷ്ണന്‍, എസ്.ഐമാരായ ഉദയകുമാര്‍, ശ്രീകുമാര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related Articles

Latest Articles