Friday, January 2, 2026

കൈകളെ നിയന്ത്രിക്കാന്‍ കഴിയാത്ത രോഗാവസ്ഥ ഉണ്ടാകാറുണ്ടോ?

നമ്മുടെ കൈകളെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ അത്തരമൊരു രോഗാവസ്ഥയാണ് ഏലിയന്‍ ഹാന്‍ഡ് സിന്‍ഡ്രോം. കുറച്ചു സമയത്തേക്ക് നമ്മുടെ ഇഷ്ടത്തിന് വിപരീതമായി നമ്മുടെ സ്വന്തം കൈ ചലിക്കുന്നു..
അതാണ് ഏലിയന്‍ ഹാന്‍ഡ് സിന്‍ഡ്രോം എന്ന് അറിയപ്പെടുന്നത്. 1909-ലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിക്കപ്പെടുന്നത്.

സ്‌ട്രോക്ക്, ഏതെങ്കിലും തരത്തിലുള്ള ട്രോമകള്‍, ട്യൂമര്‍ എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഏലിയന്‍ ഹാന്‍ഡ് സിന്‍ഡ്രോം വരാനുള്ള സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മസ്തിഷ്‌കം ശസ്ത്രക്രിയകള്‍ക്ക് വിധേയമാകുമ്പോഴാണ് രോഗസാധ്യത ഉണ്ടാകുന്നത്. തലച്ചോറിലെ പാരീറ്റല്‍ കോര്‍ട്ടെക്‌സില്‍ സംഭവിക്കുന്ന മുറിവുകളോ കേടുപാടുകളോ ആണ് ഈ രോഗാവസ്ഥക്ക് പ്രധാന കാരണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

പേശികളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചികിത്സകള്‍, ബിഹേവിയറല്‍ ടെക്‌നിക്കിസ്, ന്യൂറോ മസ്‌കുലര്‍ ബ്ലോക്കിംഗ് എന്നിവയാണ് ഡോക്ടര്‍മാര്‍ പ്രയോഗിക്കുന്ന ചികിത്സാരീതികള്‍. ഫിസിക്കല്‍ തെറാപ്പികള്‍ ഒരു പരിധിവരെ രോഗത്തെ മറികടക്കാന്‍ സഹായമാകാറുണ്ട്.

Related Articles

Latest Articles