Monday, April 29, 2024
spot_img

ഉപ്പ് കൂടുതൽ കഴിക്കാന്‍ തോന്നാറുണ്ടോ? ഇത് ഒരു രോഗമാണ്, കൂടുതൽ അറിയാം

ഭക്ഷണം കഴിക്കുമ്പോൾ ഒഴിവാക്കാനാകാത്ത ഒന്നാണ് ഉപ്പ്. എന്നാൽ ചിലർക്ക് ഉപ്പ് ഒരുപാട് കഴിക്കാന്‍ തോന്നാറുണ്ട്. ഉപ്പ് ഒരിക്കലും ഒരു ആരോഗ്യപൂര്‍ണമായ ഭക്ഷ്യവസ്തു അല്ല. ഒരുപാട് ഉപ്പ് കഴിക്കുന്നത് മരണത്തിന് വരെ ഇടയാക്കിയേക്കും. അതേസമയം ഉപ്പ് കുറയ്ക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്. പേശികളെ നിയന്ത്രിക്കുന്നതും ദ്രാവക ബാലന്‍സ് നിലനിര്‍ത്തുന്നതും ഉള്‍പ്പെടെ ശരീരത്തിന്റെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപ്പ് അത്യാവശ്യമാണ്.

മിക്കപ്പോഴും ഉപ്പ് കറികളില്‍ ചേര്‍ത്തും മറ്റുമാണ് കഴിക്കാറുള്ളത്. എന്നാല്‍ ചില സമയം ചിലര്‍ക്ക് ഉപ്പ് മാത്രം കഴിക്കാന്‍ തോന്നാറുണ്ട്. ഉപ്പ് വേണം എന്ന ഒരു തോന്നല്‍. എന്നാല്‍ ഇത് ഒരു രോഗലക്ഷണമാകാം. അതിനാല്‍ തന്നെ ഈ തോന്നലിനെ നിസ്സാരമായി ഒഴിവാക്കി കളയരുത്.

ശരീരം ശരിയായി പ്രവര്‍ത്തിക്കാന്‍ ദ്രാവക ബാലന്‍സ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഈ ബോഡി ഫ്ലൂയിഡ് ലെവല്‍ വളരെയധികം താഴുന്നത് മൂലം നിങ്ങള്‍ക്ക് ഉപ്പ് എപ്പോഴും തിന്നാന്‍ തോന്നിയേക്കാം. കൂടുതല്‍ വെള്ളം കുടിക്കണമെന്ന് നിങ്ങളെ നിങ്ങളുടെ ശരീരം ഓർമ്മിപ്പിക്കുന്നതാവും ഇത്.

നമ്മുടെ ശരീരത്തിന് ആവശ്യമായ മിനറലുകളെ ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത് ബോഡി ഫ്ലൂയിഡുകളാണ്. ഈ മിനറലുകളാണ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാന്‍ സഹായിക്കുന്നത്. ഉപ്പിലടങ്ങിയിട്ടുള്ളത് സോഡിയമാണ്. ഈ മിനറലുകള്‍ എലെക്‌ട്രോലൈറ്റുകള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതില്‍ ഉണ്ടാകുന്ന അസന്തുലിതാവസ്ഥ മൂലവും അമിതമായി ഉപ്പ് കഴിക്കാന്‍ തോന്നാം. അതുകൊണ്ടു ഇത്തരം അവസ്ഥയുണ്ടായി ഉടനെ ഡോക്ടറിനെ സമീപിക്കുക.

Related Articles

Latest Articles