Monday, April 29, 2024
spot_img

കുവൈറ്റിൽ പൊടിക്കാറ്റ്: 25 വര്‍ഷത്തിനിടെ ആദ്യമായി മെയ് മാസത്തില്‍ ശക്തമായ മണല്‍ക്കാറ്റ്, ജനജീവിതം ദുസ്സഹമാകുന്നു

കുവൈറ്റ് സിറ്റി: പൊടിക്കാറ്റിനെ തുടര്‍ന്ന് കുവൈത്തില്‍ ജനജീവിതം ദുരതത്തിലാകുന്നു. 25 വര്‍ഷത്തിനിടെ ആദ്യമായാണ് മെയ് മാസത്തില്‍ ഇത്രയധികം മണല്‍ക്കാറ്റ് കുവൈറ്റിൽ ഉണ്ടാകുന്നത്.

പൊടിക്കാറ്റിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കുവൈറ്റിലെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. കുവൈറ്റില്‍ ഇറങ്ങേണ്ടതും പുറപ്പെടേണ്ടതുമായ വിമാനങ്ങള്‍ അന്തരീക്ഷം തെളിഞ്ഞ ശേഷമാണ് യാത്ര പുന:രാരംഭിച്ചത്. അന്തരീക്ഷത്തില്‍ പൊടി നിറഞ്ഞതിനെ തുടര്‍ന്ന് വാഹന ഗതാഗതം ദുഷ്‌കരമാണ്. മുന്‍പിലുള്ള വാഹനം കാണാനാവാത്തവിധം പൊടിയില്‍ മറഞ്ഞതോടെ ഒട്ടേറെ വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പൊടിപടലങ്ങള്‍ നിറഞ്ഞതോടെ ജോലി സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാനാകാതെ ഓഫീസില്‍ തന്നെ ചെലവഴിച്ചവരുമുണ്ട്.

Related Articles

Latest Articles