Tuesday, November 24, 2026

നേപ്പാൾ വിമാനദുരന്തം; തകർന്ന താരാ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരിൽ 14 പേരുടെ മൃതദേഹം കണ്ടെത്തി

കാഠ്മണ്ഡു: നേപ്പാളിലെ മസ്താങ് ജില്ലയിൽ ഇന്നലെ തകർന്ന് വീണെന്ന് സ്ഥിരീകരിച്ച താരാ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരിൽ 14 പേരുടെ മൃതദേഹം കണ്ടെത്തി. കാണാതായ വിമാനം ഇന്ന് നേപ്പാളി സൈന്യം കണ്ടെത്തിയിരുന്നു. സാനോസ്വരെ, തസാങ് – 2, മസ്താങ് എന്ന പ്രദേശത്താണ് താരാ എയർലൈൻസ് വിമാനം തകർന്ന് വീണതെന്ന് നേപ്പാളി ആർമിയിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു.

യാത്രക്കാരിൽ മരിച്ചതാരെന്നുള്ള സ്ഥിരീകരണം ഉണ്ടായിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്മാർട്ടത്തിനായി കാഠ്‌മണ്ഡുവിലേക്കെത്തിക്കും. അതിനായി 15 സൈനികരെ നിയോഗിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. തകർന്ന വിമാനത്തിന്‍റെ ചിത്രങ്ങളും നേപ്പാൾ സൈന്യത്തിന്‍റെ വക്താവ് ബ്രിഗേഡിയർ ജനറൽ നാരായൺ സിൽവാൽ പുറത്തുവിട്ടു. ചിത്രങ്ങളിൽ നിന്ന് വിമാനം പൂർണമായി കത്തിനശിച്ച നിലയിലാണ് ഉള്ളതെന്ന് വ്യക്തമാണ്. നാല് ഇന്ത്യക്കാരടക്കം 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

ടർബോപ്രോപ് ട്വിൻ ഓട്ടർ 9 എൻ- എഇടി വിമാനമാണ് തകർന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരിൽ നാല് പേരും ഒരേ കുടുംബത്തിലുള്ളവരാണ്. നാല് ഇന്ത്യക്കാർ, രണ്ട് ജർമൻ പൗരൻമാർ, 13 നേപ്പാൾ പൗരൻമാർ എന്നിവരും നേപ്പാൾ പൗരൻമാർ തന്നെയായ മൂന്നംഗ ക്രൂവുംവിമാനത്തിലുണ്ടായിരുന്നു

Related Articles

Latest Articles