Tuesday, September 22, 2026

വില്പ്പന നടത്താൻ വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ട് വളർത്തി; യുവാവ് പിടിയിൽ

തിരുവനന്തപുരം: വീട്ടുവളപ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് അരശുപറമ്പ് തോട്ടുമുക്കിൽ സ്വദേശി ഇരുപതുകാരനായ എൻ.ഫൈസലിനെ ആണ് നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. കഞ്ചാവ് വിൽപ്പന നടത്താൻ വേണ്ടിയാണ് ഫൈസൽ ആരുമറിയാതെ വീട്ടിൽ കഞ്ചാവുചെടികൾ നട്ടുവളർത്തിയതെന്നാണ് പോലീസ് പറയുന്നത്.

ഈ പ്രദേശത്ത് കഞ്ചാവ് വിൽക്കുന്ന യുവാക്കൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ബൈക്കുകളിൽ കറങ്ങി നടന്ന് ചെറിയ പൊതികളാക്കിയാണ് ഇവർ കഞ്ചാവ് വിൽക്കുന്നത്. കൂടാതെ ഈ പ്രദേശത്ത് അക്രമവും നടന്നുവരാറുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

നാട്ടുകാരാണ് എക്സൈസിനും പോലീസിനും പരാതികൾ നൽകിയത്. ഇതിന് പിന്നാലെയാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയത്. നിലവിൽ പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Latest Articles