Friday, January 9, 2026

പാലാരിവട്ടം ഫ്‌ളൈ ഓവറില്‍ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പരിശോധന

കൊച്ചി: നിര്‍മാണ ക്രമക്കേടിനെ തുടര്‍ന്ന് ബലക്ഷയം സംഭവിച്ച പാലാരിവട്ടം ഫ്‌ളൈ ഓവറില്‍ ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ പരിശോധന. പാലത്തിന്റെ നിലനില്‍പ്പിനെ പറ്റി ഗുരുതര ആശങ്കകളുയര്‍ന്ന സാഹചര്യത്തിലാണ് ഇ ശ്രീധരന്‍ പരിശോധനയ്‌ക്കെത്തിയത്.
അറ്റകുറ്റപ്പണിയിലൂടെ പാലത്തിന്റെ ബലക്ഷയം പരിഹരിക്കാനുള്ള സാധ്യതകളും സംഘം വിലയിരുത്തി. മദ്രാസ് ,കാണ്‍പൂര്‍ ഐഐടികളില്‍ നിന്നുള്ള വിദഗ്ധരും ഇ ശ്രീധരനൊപ്പം ഉണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ശ്രീധരനും സംഘവും പാലത്തില്‍ പരിശോധന നടത്തിയത്. പരിശോധനയുടെ വിശദാംശങ്ങളെ പറ്റി പ്രതികരിക്കാന്‍ ഇ ശ്രീധരന്‍ തയാറായില്ല.

Related Articles

Latest Articles