തിരുവനന്തപുരം: തിരുവനന്തപുരം മണ്ണാമൂലയിൽ നിലയിൽ മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ചയോളം പഴക്കം മൃതദേഹത്തിനുണ്ടെന്നാണ് പറയുന്നത്. മധ്യവയസുള്ള പുരുഷന്റെ ശരീരമാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം.
അതേസമയം, അഞ്ച് ദിവസം മുൻപ് അജയകുമാർ എന്നയാളെ കാണാതായിരുന്നു. നിലവിൽ ഇയാളുടെ മൃതദേഹമാണോ ഇതെന്ന സംശയമുണ്ട്. മണ്ണാമൂല മുൻ വാർഡ് കൗൺസിലറായിരുന്നു അജയകുമാർ.
ഇദ്ദേഹത്തിന്റേതാണ് മൃതദേഹമെന്ന് പോലീസ് സംശയം ഉന്നയിച്ചു. തിരുവനന്തപുരം ശ്രീകാര്യത്ത് മകളുടെ വീട്ടിലായിരുന്നു അജയകുമാർ താമസിച്ചിരുന്നത്. ഇദ്ദേഹത്തെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു.

