Sunday, May 19, 2024
spot_img

ഉറക്കത്തിനിടയിൽ ഷുഗർ താഴ്ന്നുപോയാൽ ഇതൊന്ന് ചെയ്യൂ! അറിയാം ചില മുൻ കരുതലുകൾ

പ്രമേഹ രോഗികള്‍ക്ക് പതിവായി സംഭവിക്കുന്ന ഒരു പ്രശ്നമാണ് രാത്രി ഉറക്കത്തിനിടയില്‍ ഷുഗര്‍ താഴ്ന്നുപോകുന്നത്. ഉറക്കത്തിനിടയിലായതുകൊണ്ട് പലപ്പോഴും ഇതു തുടക്കത്തില്‍ കണ്ടെത്താന്‍ കഴിയാറുമില്ല. ഇത് കോമ പോലുള്ള ഗുരുതരാവസ്ഥയിലേക്കുവരെ രോഗിയെ കൊണ്ടെത്തിക്കാം. അതുകൊണ്ട് ഉറക്കത്തിനിടയില്‍ ഷുഗര്‍ താഴ്ന്നുപോകാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ നല്ലതാണ്.

ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് ഷുഗര്‍ പരിശോധിച്ച ശേഷം കിടക്കുക. എന്തെങ്കിലും അസാധാരണമായ വിധം വ്യതിയാനം ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. സന്ധ്യ കഴിഞ്ഞ് കടുത്ത ശാരീരികാധ്വാനം ഒഴിവാക്കുക. അധികം ആയാസകരമായ ജോലികളും വ്യായാമവും പകല്‍സമയത്തു ചെയ്യുന്നതാണ് നല്ലത്.

അത്താഴം കഴിക്കാതിരിക്കരുത്. അത്താഴപ്പട്ടിണി കിടക്കുന്നത് നിങ്ങളുടെ പ്രമേഹനിലയെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് ലഘുവായ അളവിലെങ്കിലും അത്താഴം നിര്‍ബന്ധമായും കഴിക്കുക. രാത്രി ഉറങ്ങുമ്പോള്‍ പ്രമേഹം കുറയുന്നതോ മറ്റോ ആയി തോന്നിയാല്‍ എളുപ്പം കഴിക്കാന്‍ വിധം എന്തെങ്കിലും മധുരം കിടക്കയ്ക്കു സമീപം വയ്ക്കുക. മിഠായി കഴിക്കുന്നത് നല്ലതാണ്.

രാത്രി ഉറങ്ങുന്നതിനു നിശ്ചിതസമയം മുന്‍പേ തന്നെ അത്താഴം കഴിച്ചിരിക്കണം. വയറുനിറയെ വാരിവലിച്ചു കഴിച്ച്‌ ഉടനെതന്നെ ഉറങ്ങാന്‍ കിടക്കുന്നത് നല്ലതല്ല. രാത്രിയുള്ള മദ്യപാനം പ്രമേഹരോഗികള്‍ക്ക് അപകടസാധ്യത വര്‍ധിപ്പിക്കും. കിടക്കാന്‍ പോകുന്നതിനു തൊട്ടുമുന്‍പ് പുകവലിക്കുന്നതും ഒഴിവാക്കുക. പതിവായി രാത്രിയില്‍ ഷുഗര്‍ താഴ്ന്നുപോകുന്ന പ്രശ്നമുണ്ടെങ്കില്‍ ഡോക്ടറോട് പരിഹാരം തേടുക.

Related Articles

Latest Articles