Thursday, December 25, 2025

ശങ്കു ടി ദാസിന്റെ ആരോഗ്യനില സങ്കീർണമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ; റിനൽ റീപ്ലേസ്‌മെന്റ് തെറാപ്പിക്ക് വിധേയനാക്കുന്നു

കോഴിക്കോട്: വ്യാഴാഴ്ച നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ ബിജെപി നേതാവ് അഡ്വ. ശങ്കു ടി ദാസിന്റെ ആരോഗ്യനില സങ്കീർണമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. ഇന്ന് (25.06.2022) ഉച്ചക്ക് 2.10 നു പുറത്തിറങ്ങിയ ബുള്ളെറ്റിനിലാണ് ഈ വിവരമുള്ളത്. ഇന്നലെ അദ്ദേഹത്തെ ആൻജിയോ എംബോളൈസേഷന് വിധേയനാക്കിയിരുന്നതായും രക്ത സമ്മർദ്ദം കുറഞ്ഞ നിലയിൽ തന്നെ തുടരുന്നതായും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ അദ്ദേഹത്തിന് വെന്റിലേറ്റർ സപ്പോർട്ട് തുടരുന്നതായും മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.

മലപ്പുറം ജില്ലയിൽ പെരുന്താണിയിൽ വച്ച് വ്യാഴാഴ്ച രാത്രി ഓഫീസിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി ശങ്കു സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ഹെഡ് ഇഞ്ചുറി സംശയിച്ചിരുന്നെങ്കിലും വിശദ പരിശോധനയിൽ പരിക്കില്ലെന്ന് കണ്ടെത്തുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ കരളിനേറ്റ പരിക്കാണ് രക്തസ്രാവത്തിനും രക്തസമ്മർദ്ദം കുറയുന്നതിനും ഇടയാക്കിയിരുന്നത്. അടുത്ത 24 മണിക്കൂർ നിർണ്ണായകമെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന.

Related Articles

Latest Articles