Tuesday, December 23, 2025

ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഷോപ്പിയാനിലെ ഷിർമൽ മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ഷോപ്പിയാനിലെ ഷിർമൽ മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടുന്നത്. ഇപ്പോഴും സംഭവസ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് ജമ്മുകശ്മീർ പോലീസ് അറിയിച്ചു.

ഷോപ്പിയാനിൽ വച്ച് ഒരു ലഷ്‌കർ ഭീകരനെ നേരത്തെ വധിച്ചിരുന്നു. ബാങ്ക് മാനേജറെ കൊലപ്പെടുത്തിയതിൽ പ്രധാനിയായ ഭീകരനെയാണ് സൈന്യം വകവരുത്തിയത്. ജൂൺ 15-നായിരുന്നു സംഭവം.

ഈ വർഷത്തെ കണക്ക് പ്രകാരം ഇതുവരെ 118 ഭീകരരെ വധിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ 77 പേരും പാകിസ്ഥാനിൽ നിന്നും പരിശീലനം നേടിയ ഭീകരാണ്. കഴിഞ്ഞ വർഷം രണ്ട് വിദേശികളടക്കം 55 ഭീകരരെ ഇല്ലാതാക്കിയെന്നും കശ്മീർ പോലീസ് അറിയിച്ചു.

Related Articles

Latest Articles