Thursday, April 25, 2024
spot_img

ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കൊവിഡ്; ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഔദ്യോഗിക റിലീസിലൂടെയാണ് വിവരങ്ങൾ പുറത്തുവിട്ടത്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഔദ്യോഗിക റിലീസിലൂടെ വിവരങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ബിസിസിഐ ട്വിറ്ററിൽ കുറിച്ചതിങ്ങനെ
“ടീം ഇന്ത്യ ക്യാപ്റ്റൻ മിസ്റ്റർ രോഹിത് ശർമ ശനിയാഴ്ച നടത്തിയ റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് (RAT) ശേഷം ആണ് സ്ഥിരീകരിച്ചത്. അദ്ദേഹം ഇപ്പോൾ ടീം ഹോട്ടലിൽ ഐസൊലേഷനിലാണ്, ബിസിസിഐ മെഡിക്കൽ ടീമിന്റെ പരിചരണത്തിലാണ്,”

ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ജൂലൈ ഒന്നിന് ആണ് ഇംഗ്ലണ്ടിനെതിരായ നിർണായക ടെസ്റ്റ്. മത്സരത്തിന് മുന്നോടിയായുള്ള 4 ദിവസത്തെ പര്യടന മത്സരത്തിൽ ലെസ്റ്റർഷയറിനെ നേരിടുന്ന ടീമിൽ രോഹിത് ശർമ ഉണ്ടായിരുന്നു. വ്യാഴാഴ്‌ച ഒന്നാം ഇന്നിങ്‌സിൽ ബാറ്റ്‌ ചെയ്‌ത രോഹിത്‌, രണ്ടാം ഇന്നിങ്‌സിൽ ബാറ്റ്‌ ചെയ്യാനിറങ്ങിയില്ല. സന്നാഹ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സിൽ അദ്ദേഹം 25 റൺസ് കരസ്ഥമാക്കിയിരുന്നു .

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ഈ വർഷം ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 2-0 ന് ഇന്ത്യ നേടിയതിന് രോഹിത് ശർമയ്ക്ക് കീഴിലായിരുന്നു. എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന മത്സരത്തിൽ അദ്ദേഹം യഥാസമയം സുഖം പ്രാപിച്ചാൽ, വിദേശ മണ്ണിൽ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ ടെസ്റ്റ് മത്സരമായിരിക്കും. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരെ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ 2-1 ന് ലീഡ് നേടിയിരുന്നുവെങ്കിലും ഇന്ത്യൻ ക്യാമ്പിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് റദ്ദാക്കേണ്ടിവന്നു. ഈ വർഷം ശേഷിക്കുന്ന ടെസ്റ്റ് മത്സരം പുനഃക്രമീകരിക്കാൻ ബിസിസിഐയും ഇസിബിയും തീരുമാനിക്കുകയായിരുന്നു. ടെസ്റ്റ് മത്സരത്തിന് പുറമെ മൂന്ന് ടി20യും മൂന്ന് ഏകദിനങ്ങളും പര്യടനത്തിൽ ഇന്ത്യ മത്സരിക്കും.

Related Articles

Latest Articles