Wednesday, September 23, 2026

ഉദയ്പൂരില്‍ കൊലക്കേസ്; പ്രതികൾ രക്ഷപ്പെട്ടത് ‘2611’എന്ന നമ്പറിൽ

 

ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രക്ഷപ്പെടാന്‍ ഉപയോഗിച്ച മോട്ടോര്‍സൈക്കിളിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ‘2611’ ആയിരുന്നെന്ന് പോലീസ് കണ്ടെത്തല്‍. ഇത് 2008 ലെ മുംബൈ ഭീകരാക്രമണത്തെ സൂചിപ്പിക്കുന്ന സംഖ്യയാകാം എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കേസിലെ പ്രതി മുഹമ്മദ് റിയാസിന്റെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റില്‍ RJ 27 AS 2611 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് കൊലപാതകം അന്വേഷിക്കുന്ന ഏജന്‍സികളുടെ കണ്ടെത്തല്‍. ബൈക്കിന്റെ രജിസ്‌ട്രേഷന്‍ പരിശോധിച്ചുവരികയാണ്.

Related Articles

Latest Articles