Monday, May 20, 2024
spot_img

ക്ഷേത്രത്തില്‍ തൊഴുതുമടങ്ങുന്നതിനിടെ വയോധികയെ ആക്രമിച്ച്‌ മാല കവര്‍ന്നു;മുക്കുപണ്ടമാണെന്നറിയാത്ത കള്ളൻ സ്ഥലം വിട്ടു

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ തൊഴുതുമടങ്ങുകയായിരുന്ന വയോധികയെ ആക്രമിച്ച്‌ മാല കവര്‍ന്നു. കൈയില്‍ കിട്ടിയത് മുക്കുപണ്ടമാണെന്നറിയാതെ കള്ളന്‍ ബൈക്കില്‍ അതിവേഗത്തില്‍ രക്ഷപ്പെട്ടു.

ബുധനാഴ്ച രാത്രി എട്ടിന് ഗുരുവായൂര്‍ തെക്കേ ബ്രാഹ്‌മണസമൂഹം റോഡിലായിരുന്നു സംഭവം. തൊട്ടടുത്തുള്ള കല്പക ഫ്‌ളാറ്റില്‍ താമസിക്കുന്ന മാള സ്വദേശി ബേബി പൈയുടെ മാലയാണ് പൊട്ടിച്ചത്. ബൈക്കില്‍ വന്നയാള്‍ ബേബിയുടെ കഴുത്തിന് പിന്നില്‍ പിടിച്ചു. നിലവിളിച്ചപ്പോള്‍, ഒരു കൈകൊണ്ട് മാല ബലമായി പൊട്ടിച്ചെടുക്കുകയും മറുകൈകൊണ്ട് തള്ളിയിടുകയുമായിരുന്നുവെന്ന് ബേബി പൈ പറയുന്നു .ഗുരുവായൂര്‍ ടെമ്ബിള്‍ പോലീസില്‍ ബേബി പൈ പരാതി നല്‍കി.

ബേബി പൈയുടെ വാക്കുകൾ ഇങ്ങനെ ദിവസവും വൈകീട്ട് ക്ഷേത്രത്തില്‍ പോയാല്‍ രാത്രി എട്ടോടെയാണ് മടങ്ങാറ്. ഇടറോഡുകളില്‍ രാത്രിസമയങ്ങളില്‍ മാല പൊട്ടിക്കല്‍ ഭയന്ന്, ക്ഷേത്രത്തില്‍ പോകുമ്ബോള്‍ സ്വര്‍ണം ധരിക്കാറില്ലെന്ന് ഭക്ത പറഞ്ഞു.പകരം മുക്കുമാല കഴിഞ്ഞ ദിവസമാണ് പുതിയതൊന്ന് വാങ്ങിയത്. ഒറ്റനോട്ടത്തില്‍ സ്വര്‍ണമാലയാണെന്ന് തോന്നും. അതുകൊണ്ടാണ് കള്ളന്‍ പിന്നാലെ കൂടിയത്

Related Articles

Latest Articles