Monday, May 20, 2024
spot_img

പി.എസ് ശ്രീധരൻ പിള്ളയുടെ 149 – മത് പുസ്തകമായ’ ലോക് ഡൗൺ കവിതകൾ’ പ്രകാശനം ചെയ്തു

 

കോഴിക്കോട് : ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയുടെ 149 – മത് പുസ്തകമായ’ ലോക് ഡൗൺ കവിതകൾ’ എം.ടി വാസുദേവൻ നായർ പ്രകാശനം ചെയ്തു. മിസോറാം ഗവർണറായിരുന്ന സമയത്ത് എഴുതിയ 25 കവിതകളടങ്ങിയ പുസ്തകമാണ ലോക് ഡൗൺ കവിതകൾ. ഔറംഗ സീബിന്റെ കാലത്ത് പിതാവ് ഷാജഹാനെ തടവിലാക്കി ശില്പികളുടെ വിരലുകൾ അറുത്തു മാറ്റിയ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ആദ്യ ദീർഘ കവിതയായ’ ആ വിരലുകൾ മറന്നോ’ എന്നത് .

മിസോറാമിന്റെ പ്രകൃതി ഭംഗിയും ലോക് ഡൗൺ കാലത്തിന്റെ ദൈന്യതയാർന്ന ചിത്രങ്ങളും ഉൾപ്പെടുന്നതാണ് മറ്റ് കവികൾ .
കോഴിക്കോട് എം.പി എം.കെ.രാഘവൻ ആണ് പുസ്തകം ഏറ്റുവാങ്ങിയത്. തൃശൂർ കറന്റ് ബുക്സാണ് പുസ്തകപ്രസാധകർ. കറന്റ് ബുക്സ് എം.ഡി. പെപ്പിൻ തോമസ്, ശൈലം ഉണ്ണികൃഷ്ണൻ എന്നിവരും എം.ടി യുടെ കോഴിക്കോട്ടെ വീടായ സിതാരയിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചിരുന്നു.

Related Articles

Latest Articles