Friday, December 19, 2025

മുൻ ലോകസുന്ദരി സുസ്മിതാ സെന്നുമായി ലോകം ചുറ്റി വിവാദ വ്യവസായി ലളിത് മോദി, തങ്ങൾ ഡേറ്റിങ്ങിലാണെന്നും ഉടൻ വിവാഹിതരാകുമെന്നും പ്രഖ്യാപനം

ലണ്ടൻ: സുസ്മിതാ സെന്നുമായുള്ള ബന്ധം സ്ഥിരീകരിച്ച്, ഐ പി എൽ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യം വിട്ട് ലണ്ടനിൽ താമസിക്കുന്ന മുൻ ഐ പി എൽ കമ്മിഷണറും വ്യവസായിയുമായ ലളിത് മോദി.

ജീവിത സഖി സുസ്മിതാ സെന്നുമൊത്തുള്ള ഒരു ലോക സഞ്ചാരം പൂർത്തിയാക്കി ലണ്ടനിൽ തിരിച്ചെത്തിയതായും ഇതൊരു പുതിയ ജീവിതവും പുതിയ തുടക്കവുമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ജീവിതസഖി എന്നാദ്യം പരാമർശിച്ചുവെങ്കിലും ബന്ധം ഇപ്പോഴും ഡേറ്റിംഗ് ഘട്ടത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചു. ഇരുവരുടെയും അവധിക്കാല ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.

2010 ൽ മോദി ഐ പി ൽ കമ്മിഷണറായിരിക്കുമ്പോൾ തന്നെ സുസ്മിതയുമായുള്ള ബന്ധത്തേക്കുറിച്ചുള്ള വാർത്തകൾ പരന്നിരുന്നു. എന്നാലിതാദ്യമായിട്ടാണ് ഇരുവരും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്നതും ഡേറ്റിങ്ങിലാണെന്ന് പ്രഖ്യാപിക്കുന്നതും.

Related Articles

Latest Articles