Monday, December 22, 2025

ശിവകാര്‍ത്തികേയന്‍ ചിത്രം ‘മാവീര’നില്‍ വിജയ് സേതുപതിയും; റിപ്പോർട്ടുകൾ പുറത്ത്

ശിവകാര്‍ത്തികേയന്റെ ഏറ്റവും പുതിയ ചിത്രമായ മാവീരനിൽ ഒരു വേഷം അവതരിപ്പിക്കാന്‍ വിജയ് സേതുപതിയെ അവതരിപ്പിച്ചതായി റിപ്പോർട്ടുകൾ. ഇരു താരങ്ങളും, ഇതാദ്യമായാണ് സ്ക്രീനില്‍ ഒന്നിക്കുന്നത്. 2010 കളുടെ തുടക്കത്തില്‍ ഒരേ സമയത്താണ് രണ്ട് അഭിനേതാക്കളും ചലച്ചിത്രമേഖലയില്‍ പ്രവേശിച്ചത് എന്നതും ഇപ്പോള്‍ താരപദവി കൈവരിക്കാനുള്ള ഏകദേശം ഒരേ കരിയര്‍ പാത പങ്കിടുന്നുവെന്നതും ശ്രദ്ധേയമാണ്.

തെലുങ്കില്‍ മഹാവീരുഡു എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. യോഗി ബാബുവിനെ നായകനാക്കി നേരത്തെ നിരൂപക പ്രശംസ നേടിയ മണ്ടേല എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മഡോണ്‍ അശ്വിന്റെ രണ്ടാമത്തെ ചിത്രമാണിത്.

Related Articles

Latest Articles