Thursday, November 19, 2026

ഇരുപതാം വാർഷിക വേളയിൽ കാർഗിൽ യുദ്ധം പുനരാവിഷ്കരിച്ചു ഗ്വാളിയാറിൽ വ്യോമസേനയുടെ മാസ്മരിക പ്രകടനം

ഗ്വാളിയാർ: കാർഗിൽ യുദ്ധത്തിന്‍റെ 20-ാം വാർഷികം അനുസ്മരിച്ചുകൊണ്ട് വ്യോമസേന ഗ്വാളിയോറിലെ വ്യോമത്താവളത്തിൽ ശത്രുക്കൾക്കെതിരെ നടത്തിയ സുപ്രധാന നീക്കങ്ങൾ പുനരാവിഷ്കരിച്ചു .ഗ്വാളിയാർ വ്യോമതാവളത്തിൽ ടൈഗർ ഹില്ലിന്‍റെ മാതൃക സൃഷ്ടിച്ചാണ് അന്നത്തെ സൈനിക നടപടികൾ പുനരാവിഷ്കരിച്ചത്. ജമ്മുകശ്മീരിലെ ഡ്രാസ്-കാർഗിൽ മേഖലയിലെ ടൈഗർ ഹിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തിരിച്ച് പിടിക്കുന്നത് പുനരാവിഷ്കരിച്ചത് ഏറെ ശ്രദ്ധേയമായി.

അഞ്ച് മിറാഷ് 2000, രണ്ട് മിഗ്-21, ഒരു സുഖോയ് എം.കെ.ഐ എന്നീ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ പ്രകടനങ്ങളിൽ പങ്കെടുത്തു.

എയർ ചീഫ് മാർഷൽ ബി.എസ്.ധനുവ മുഖ്യാതിഥിയായിരുന്നു.കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത മുൻ സൈനികരടക്കം നിരവധി ആളുകൾ വ്യോമസേനയുടെ പ്രകടനങ്ങൾ കാണാനെത്തിയിരുന്നു.

Related Articles

Latest Articles