Wednesday, January 14, 2026

പീരുമേട് കസ്റ്റഡി മരണം; ഉന്നത ഉദ്യോഗസ്ഥരുടെ പങ്കുണ്ടെന്ന് സൂചന

നെടുങ്കണ്ടം: പീരുമേട് ജയിലിലെ റിമാന്‍ഡ് പ്രതി രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കുണ്ടെന്ന് സൂചന. ഇടുക്കി എസ് പിയുടെ അറിവോടെയാണ് രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ വച്ചിരുന്നതെന്ന് അറിയുന്നു. രാജ് കുമാര്‍ അവശനാണെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അവഗണിച്ചു. എസ്പിയും ഡിവൈഎ്പിയും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തിരിഞ്ഞു നോക്കിയില്ലെന്നും ആരോപണമുണ്ട്

ഇടുക്കി തൂക്കുപാലത്ത് പ്രവര്‍ത്തിച്ചിരുന്ന ഹരിത ഫൈനാന്‍സിയേഴ്‌സില്‍ നാല് ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, ഇത് കളവാണെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലാണ് ഇവിടുത്തെ ജീവനക്കാരിയായ യുവതി നടത്തിയിരിക്കുന്നത്.

10 ദിവസം മാത്രമാണ് യുവതി അവിടെ ജോലി ചെയ്തത്. ഈ കാലയളവില്‍ മാത്രം 123 സംഘങ്ങളിലെ ആയിരത്തോളം അംഗങ്ങളില്‍ നിന്നായി കോടികളാണ് പിരിച്ചെടുത്തത്.

രാജ്കുമാറിന് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുളളതെന്നും മലയാളവും ഇംഗ്‌ളീഷും ശരിയ്ക്ക് അറിയില്ലെന്നും വീട്ടുകാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അങ്ങനെയുള്ള ഒരാള്‍ ഇത്രയും വലിയ തട്ടിപ്പ് തനിയെ നടത്തിയെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു.

Related Articles

Latest Articles