Tuesday, December 30, 2025

ഹരിയാനയിലെ കുരുക്ഷേത്ര മേഖലയിൽ ബോംബ് സ്‌ഫോടനം ആസുത്രണം; പാകിസ്ഥാൻ കേന്ദ്രമാക്കിയ മയക്കുമരുന്ന് മാഫിയ സംഘാംഗം പഞ്ചാബിൽ പിടിയിൽ

ജലന്ധർ: ഐഎസ്‌ഐ പിന്തുണയുള്ള ഗുണ്ടാസംഘാംഗം പഞ്ചാബിൽ പിടിയിൽ.ഖരാർ മേഖലയിൽ നിന്നാണ് ഖാലിസ്താൻ-ഐഎസ്‌ഐ ബന്ധമുള്ള അൻമോൽദീപ് സോണിയെ പിടികൂടിയത്. തരൻ താരൻ മേഖലയിലെ ഹരീകേ പഠാൻ എന്ന പ്രദേശത്ത് താമസിക്കുന്ന വ്യക്തിയെയാണ് അറസ്റ്റ് ചെയ്തത്.

കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലാൻഡാ എന്ന് വിളിക്കുന്ന ലഖ്ബീർ സിംഗിന്റേയും പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹർവീന്ദർ സിംഗ് റിൻഡയുടേയും മുഖ്യപങ്കാളിയും കൂടിയാണ് പിടിയിലായ ആൾ. പഞ്ചാബ് പോലീസിന്റെ പ്രത്യേക സംഘമാണ് ഇരുവരേയും കുരുക്കിയത്. പിടികൂടുന്ന സമയത്ത് 103 ഗ്രാം ഹെറോയിൻ ഇയാളുടെ കൈവശമുണ്ടായി രുന്നുവെന്നും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച പോലീസ് ലാൻഡ്-റിൻഡ സംഘത്തിലെ മോത്തി എന്ന് വിളിക്കുന്ന നാച്ചാത്താർ സിംഗിനെ പോലീസ് അറസറ്റ് ചെയ്തിരുന്നു. ഹരിയാനയിലെ കുരുക്ഷേത്ര മേഖലയിൽ ബോംബ് സ്‌ഫോടനം ആസുത്രണം ചെയ്യുന്നതിനിടെയാണ് മോത്തിയെ പിടികൂടിയത്.

Related Articles

Latest Articles