Wednesday, September 23, 2026

ഹൃദയങ്ങൾ തമ്മിൽ ഒന്നിക്കുന്നു! ഹൃദയത്തിലെ സെൽവിക്ക്‌ കൂട്ടായി ഇനി ജോ

വിനീത് ശ്രീനിവാസന്‍ ചിത്രമായ ‘ഹൃദയത്തി’ലൂടെ ശ്രദ്ധേയയായ നടി അഞ്ജലി എസ് നായര്‍ വിവാഹിതയാകുന്നു. ഹൃദയത്തിലൂടെ തന്നെ ശ്രദ്ധേയനായ ആദിത്യന്‍ ചന്ദ്രശേഖരാണ് വരന്‍. സെല്‍വി എന്ന കഥാപാത്രത്തെയാണ് അഞ്ജലി ഹൃദയത്തില്‍ അവതരിപ്പിച്ചിരുന്നത്. ജോ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ആദിത്യന്‍ എത്തിയത്.

ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചിത്രങ്ങള്‍ പങ്കുവച്ച് അഞ്ജലി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

Related Articles

Latest Articles