Saturday, September 19, 2026

ഇന്ത്യയിൽ 5ജി സേവനങ്ങൾ ഇനി കയ്യെത്തും ദൂരത്ത്; ഒക്ടോബർ ഒന്നുമുതൽ രാജ്യത്ത് 5ജി എത്തും; പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിജിറ്റല്‍ രൂപാന്തരത്തെ പുത്തന്‍ ഉയരങ്ങളിലേക്ക് എത്തിക്കാൻ തുടക്കമിടും

ദില്ലി: ഇന്ത്യയിൽ 5ജി സേവനങ്ങള്‍ ഒക്‌ടോബര്‍ ഒന്നു മുതല്‍ ലഭ്യമാകുമെന്ന് അറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് നാഷണല്‍ ബ്രോഡ്ബാന്‍ഡ് മിഷന്‍ ട്വീറ്റ് ചെയ്തു.

രാജ്യത്തിന്റെ ഡിജിറ്റല്‍ രൂപാന്തരവും കണക്ടിവിറ്റിയും പുത്തന്‍ ഉയരങ്ങളിലേക്ക് എത്തിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനത്തിന് തുടക്കമിടുമെന്ന് ട്വീറ്റില്‍ വ്യക്തമാക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ടെക്‌നോളജി എക്‌സിബിഷനായ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വച്ചാവും 5ജി സേവനങ്ങള്‍ക്ക് തുടക്കം കുറിക്കുക.

5ജി സേവനങ്ങള്‍ വിന്യസിക്കുന്നതിന് ടെലികോം സേവനദാതാക്കള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ സേവനം പ്രഖ്യാപിക്കുന്നത് മാറ്റേണ്ടി വന്നുവെന്ന് ഇതുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Latest Articles