Monday, December 15, 2025

പ്രേക്ഷകർക്കരികിലേയ്ക്ക് ലൂക്ക് അന്റണി ; ചിത്രം റോഷാക്ക് ഒക്ടോബര്‍ 7ന് തിയേറ്ററുകളിലെത്തും; മമ്മൂട്ടി ചിത്രത്തിനായുള്ള ആവേശത്തിൽ ആരാധകർ

മമ്മൂട്ടി ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷാക്ക്. ചിത്രം ഒക്ടോബർ 7 ന് തീയറ്ററുകളിലെത്തും . നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായ വിവരവും റിലീസ് തീയതിയുമാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധ നേടിയ ചിത്രം കൂടിയാണിത്.

റോഷാക്കിലെ ലൂക്ക് ആന്റണിയുടെ ആഗമനോദ്ദേശത്തിന്റെ കാരണമറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വേറെ തലങ്ങളിലേക്ക് ഉയരുന്ന കാഴ്ചയും കാണുവാന്‍ സാധിക്കുന്നുണ്ട്. ഒരു പ്രതികാരത്തിന്റെ കഥയാണ് ചിത്രമെന്ന് ചില അനുമാനങ്ങള്‍ക്കൊപ്പം വൈറ്റ് റൂം ടോര്‍ച്ചറിനെ കുറിച്ചെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുകയാണ്.

കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Related Articles

Latest Articles