Monday, December 29, 2025

സ്വകാര്യ ബസിൽ നിന്നും തെറിച്ചുവീണ് എട്ടാം ക്ലാസുകാരന് ഗുരുതര പരിക്ക്;ബസ് തടഞ്ഞ് നിർത്തി നാട്ടുകാർ

കോട്ടയം:സ്വകാര്യ ബസിൽ നിന്നും തെറിച്ചുവീണ് എട്ടാം ക്ലാസുകാരന് ഗുരുതര പരിക്ക്.കോട്ടയം ചിങ്ങവനത്തിനടുത്ത് പവർഹൗസ് ജംഗ്ഷനിൽ വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്.എട്ടാം ക്ലാസുകാരനായ അഭിറാമിന് മുഖത്തും കൈമുട്ടിനും പരിക്കേറ്റു.വിദ്യാർത്ഥി വീണിട്ടും ബസ് നിർത്താത്തതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു നിർത്തുകയായിരുന്നു.

കോട്ടയം-കൈനടി റൂട്ടിലോടുന്ന ചിപ്പി എന്ന് പേരുള്ള ബസാണ് അപകടമുണ്ടാക്കിയത്.
ബസ് അമിതവേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നതെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.വിദ്യാർത്ഥി ബസിൽ നിന്നും വീണിട്ടും
ബസ് ജീവനക്കാർ വേണ്ട നടപടികൾ എടുക്കാൻ തയ്യാറായില്ല.സംഭവം വിവാദമായതോടെ ഡ്രൈവറോട് തിങ്കളാഴ്ച ഹാജരാകാൻ ആർടിഒ നിർദേശിച്ചിട്ടുണ്ട്.

Related Articles

Latest Articles