Sunday, November 15, 2026

ഫിറ്റ്നസില്ല, ടാക്സില്ല ; മലപ്പുറത്ത് വിനോദ യാത്രക്കിടെ ടൂറിസ്റ്റ് ബസിന് വിലങ്ങിട്ട് മോട്ടോർ വാഹന ഉദ്യോഗസ്ഥർ

മലപ്പുറം: നിയമം ലംഘിച്ച് സർവീസ് നടത്തിയ ടൂറിസ്റ്റ് ബസിന് വിനോദ യാത്രക്കിടെ വിലങ്ങിട്ട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. ദേശീയപാതയിൽ ഓപ്പറേഷൻ ഫോക്കസ് ത്രീ യുടെ ഭാഗമായി രാത്രികാല പരിശോധന ശക്തമാക്കിയിരുന്നു. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് എം.വി.ഐ പി. കെ മുഹമ്മദ് ഷഫീഖ്, പി.ബോണി , വി.വിജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ഫിറ്റ്നസും ടാക്സും ഇല്ലാതെ നിലത്തിലിറങ്ങിയ ടൂറിസ്റ്റ് ബസ് പുത്തനത്താണിയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. വടകരയിൽ നിന്ന് വളാഞ്ചേരിയിലേക്ക് ടൂർ വന്ന കുടുംബങ്ങൾ അടങ്ങിയ ടൂറിസ്റ്റ് സംഘമാണ് ബസിൽ ഉണ്ടായിരുന്നത്.

രേഖകൾ ഒന്നും തന്നെ ഹാജരാക്കാത്തതിനാൽ ഉദ്യോഗസ്ഥർ ബസ് കസ്റ്റഡിയിലെടുത്തു. നിയമ നടപടികൾ സ്വീകരിച്ച് ബസ് കോട്ടക്കൽ എൻഫോഴ്സ്മെന്റ് ഓഫീസ് പരിസരത്ത് സൂക്ഷിച്ചിട്ടുണ്ട്. യാത്രക്കാർക്ക് മറ്റൊരു ബസ് ഉദ്യോഗസ്ഥർ തന്നെ ഏർപ്പെടുത്തി സുരക്ഷിതയാത്രയ്ക്ക് സൗകര്യം ഒരുക്കി.

Related Articles

Latest Articles