Friday, January 2, 2026

‘മോദിയ്‌ക്ക് ജന്മം നല്‍കിയതാണ് അവര്‍ ചെയ്ത ‌ഏക കുറ്റം’ പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരെ ആം‌ആദ്‌മി നേതാവ്; കടുത്ത ഭാഷയിൽ മറുപടി നൽകി ബിജെപി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദിയ്‌ക്കെതിരായ ആം‌ആദ്‌മി പാര്‍ട്ടി നേതാവ് നടത്തിയ പരാമർശത്തിൽ ശക്തമായി പ്രതികരിച്ച് ബിജെപി. ആം ആദ്‌മി പാര്‍ട്ടി ഗുജറാത്ത് അദ്ധ്യക്ഷന്‍ ഗോപാല്‍ ഇതാലിയയുടെ പഴയ വീഡിയോയില്‍ 100 വയസുകാരിയായ ഹീരാബെനിനെ പരിഹസിക്കുന്നുണ്ട്. പ്രധാനമന്ത്രി മോദിയ്‌ക്കെതിരെയും മോശം ഭാഷയിലാണ് ഗോപാല്‍ പ്രതികരിച്ചത്.

പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ച്‌ മോശമായി പ്രതികരിച്ചാല്‍ പ്രശസ്‌തി ലഭിക്കുമെന്ന് കരുതിയെങ്കില്‍ തെറ്റിപ്പോയെന്നും ഗുജറാത്തും ഗുജറാത്തികളും ഇതിന് രാഷ്‌ട്രീയ മറുപടി നല്‍കുമെന്നും കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി പ്രതികരിച്ചു. അരവിന്ദ് കേജ്‌രിവാളിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗോപാല്‍ ഇതാലിയ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടതെന്നും ഹിന്ദു സമൂഹത്തിനും ക്ഷേത്രത്തില്‍ ആരാധനയ്‌ക്ക് പോകുന്ന സ്‌ത്രീകളെയും ഗോപാല്‍ പരിഹസിച്ചതായും സ്‌മൃതി ഇറാനി പറഞ്ഞു. കേജ്‌രിവാളിന്റെ രാഷ്‌ട്രീയ പദ്ധതികള്‍ തടയുന്ന മോദിയ്‌ക്ക് ജന്മം നല്‍കി എന്നത് മാത്രമാണ് ഹീരാബെന്നിന്റെ കുറ്റമെന്നും മന്ത്രി അറിയിച്ചു.

Related Articles

Latest Articles