Tuesday, September 29, 2026

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യത; 7 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യത. മലയോരമേഖലകളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പ്. നേരത്തെയുണ്ടായിരുന്ന ഓറഞ്ച് അല‍ര്‍ട്ട് പിൻവലിച്ചെങ്കിലും 7 ജില്ലകളിൽ യെല്ലോ അല‍ര്‍ട്ട് തുടരും.

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അല‍ര്‍ട്ട്. ആൻഡമാൻ കടലിലും ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ചക്രവാതച്ചുഴികളാണ് കേരളത്തിൽ ലഭിക്കുന്ന മഴക്ക് കാരണം. അടുത്ത ദിവസങ്ങളിൽ മഴ കൂടുതൽ കനക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒക്ടോബർ 14 മുതൽ 18 വരെ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

Related Articles

Latest Articles