തിരുവനന്തപുരം : തലസ്ഥാനത്തു പ്രവാസിയായ യുവാവിന് ലോക്കപ്പ് മർദനമേറ്റതായി പരാതി.കല്ലമ്പലം സ്വദേശി നബീലിനാണ് മർദനമേറ്റത്.വിദേശത്തേക്ക് പോകും മുൻപ് കൂട്ടുകാരോട് യാത്ര പറയാൻ ഓട്ടോ സ്റ്റാൻഡിലെത്തിയ നബീലിനെ പോലീസ് പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച് മർദ്ദിച്ചുവെന്നാണ് പരാതി.
മർദ്ദനമേറ്റ വിവരം ഭാര്യയോട് മാത്രം പറഞ്ഞു നബീൽ വിദേശത്തേക്ക് പോയി.വിദേശത്ത് എത്തിയ യുവാവിന് ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമായതോടെ വീണ്ടും നാട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു .യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആളുമാറിയാണ് പോലീസ് കസ്റ്റഡിയിൽ എടുത്ത് മർദിച്ചതെന്നാണ് നിഗമനം.