Friday, January 2, 2026

ഇമ്രാൻ ഖാന് വൻ തിരിച്ചടി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഇമ്രാൻ ഖാന്റെ ഹർജി തള്ളി പാകിസ്ഥാൻ കോടതി

പാകിസ്ഥാൻ : ഇമ്രാൻ ഖാന് ഇത് തിരിച്ചടികളുടെ നാളുകൾ. തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഇമ്രാൻ ഖാന്റെ ഹർജി തള്ളി പാകിസ്ഥാൻ കോടതി .തന്നെ അയോഗ്യനാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിനെതിരെയാണ് ഇമ്രാൻ ഖാൻ കോടതിയെ സമീപിച്ചത്. പ്രധാനമന്ത്രിയായിരിക്കെ ഔദ്യോഗിക സന്ദർശനവേളയിൽ സമ്പന്ന അറബ് ഭരണാധികാരികളിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾ ഇമ്രാൻ ഖാൻ സ്വകാര്യമായി വിറ്റ് പണമുണ്ടാക്കിയെന്നതാണ് ആരോപണം.

അഞ്ച് വർഷത്തേയ്ക്കാണ് ഇമ്രാൻ ഖാനെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ഇമ്രാൻ ഖാൻ വെല്ലുവിളിച്ചിരുന്നു. ഇമ്രാൻ ഖാന് പാർലമെന്റ് അംഗത്വവും നഷ്ടപ്പെട്ടിരുന്നു. അഴിമതി നടപടികളിൽ തീരുമാനമെടുക്കാനോ ആളുകളെ അയോഗ്യരാക്കാനോ ഉന്നത തിരഞ്ഞെടുപ്പ് ബോഡിക്ക് അധികാരമില്ലെന്നാണ് ഇമ്രാൻ ഖാൻ ഹർജിയിൽ പറഞ്ഞത്.

Related Articles

Latest Articles