ജയ്പൂർ:എൻഐസിയുവിലെ വാമറിൽ നിന്ന് അമിതമായി ചൂടേറ്റ് നവജാത ശിശുവിന് ദാരുണാന്ത്യം.
രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. 21 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഭാരക്കുറവിനെ തുടർന്നാണ് കുഞ്ഞിനെ എൻഐസിയുവിലെ വാമറിൽ സൂക്ഷിച്ചത്.
ഐസിയുവിൽ ഉണ്ടായിരുന്ന മറ്റൊരു കുഞ്ഞിനും പൊള്ളലേറ്റിട്ടുണ്ട്.
സംഭവത്തിൽ എൻഐസിയുവിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് കരാർ ജീവനക്കാരെ പിരിച്ചുവിട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. അന്വേഷണത്തിനായി സമിതിയെ നിയമിച്ചതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.