Sunday, November 15, 2026

ഇന്ത്യൻ പതാകയേന്തി ദീപാവലി ആഘോഷങ്ങൾ പൊടിപൊടിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജർക്കെതിരെ ആക്രമണം അഴിച്ച് വിട്ട് ഖാലിസ്ഥാൻ ഭീകരർ; കാനഡയിലെ ചടങ്ങുകൾ അലങ്കോലമാക്കി, പൗരൻമാർ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വംശജർക്ക് നേരെ ആക്രമണവുമായി ഖാലിസ്ഥാൻ ഭീകരർ. കാനഡയിലെ മിസസാഗയിൽ ദീപാവലി ആഘോഷിച്ചുകൊണ്ടിരുന്ന ആളുകൾക്ക് നേരെയാണ് ഖാലിസ്ഥാനികൾ ആക്രമണം അഴിച്ചുവിട്ടത്. ഇതിനെ തുടർന്ന് അഞ്ഞൂറോളം ആളുകളുമായി ഏറ്റുമുട്ടൽ ഉണ്ടായി.

പ്രദേശത്തെ പാർക്കിൽ ഇന്ത്യൻ പതാകകളും ദീപങ്ങളുമേന്തി ദീപാവലി ചടങ്ങുകളിൽ പങ്കെടുക്കുകയായിരുന്നു ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും.പിന്നാലെ അക്രമാസക്തരായി എത്തിയ ഖാലിസ്ഥാനികൾ ചടങ്ങ് ആക്രമിച്ചു എന്നാണ് വിവരം. ഖാലിസ്ഥാനെ അനുകൂലിക്കുന്ന ബാനറുകളുമായെത്തിയ ഭീകരസംഘം പെട്ടെന്നായിരുന്നു സംഭവ സ്ഥലത്ത് അക്രമം അഴിച്ചുവിട്ടത്.

ഇത്രയും വലിയ സംഭവം നടന്നിട്ടും പോലീസ് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ സംഘർഷം ഒറ്റപ്പെട്ടതായിരുന്നു, സംഘത്തിലുള്ളവർ തമ്മിൽ ഏറ്റുമുട്ടൽ നടന്നിട്ടില്ലെന്നും പീൽ പോലീസ് കോൺസ്റ്റബിൾ മന്ദീപ് ഖത്ര ടൊറന്റോ പറഞ്ഞു.

കാനഡയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഖാലിസ്ഥാൻ ഭീകരരാണ് സംഘർഷത്തിന് നേതൃത്വം നൽകിവരുന്നത്. പ്രത്യേക ഖാലിസ്ഥാൻ സംസ്ഥാനം വേണമെന്നാണ് അവരുടെ ആവശ്യം.

കാനഡയിലുള്ള നിരവധി ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഖാലിസ്ഥാനികളുടെ നേതൃത്വത്തിൽ ആക്രമണം നടന്നിരുന്നു. കാനഡയുടെ തലസ്ഥാനമായ ടൊറന്റോയിലെ ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രത്തിന് നേരെയും ഭീകരർ ആക്രമണം നടന്നുവരികയാണ്. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ കാനഡയിലുള്ള ഇന്ത്യൻ പൗരൻമാർ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർമുന്നറിയിപ്പ് നല്കിയിട്ടുണ്ടായിരുന്നു.

Related Articles

Latest Articles