Thursday, November 19, 2026

പൂട്ടിക്കെട്ടാൻ ഒരുങ്ങി; പരാതികൾക്കൊടുവിൽ 26 ലക്ഷം ഇന്ത്യക്കാരുടെ വാട്സാപ് അക്കൗണ്ടുകൾ പൂട്ടാനൊരുങ്ങി മെറ്റ

ഐടി നിയമങ്ങൾ അനുസരിച്ച് ഇന്ത്യയിൽ 26 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചതായി മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സ് ആപ്പ് അറിയിച്ചു. രാജ്യത്ത് ഏകദേശം 500 ദശലക്ഷം ഉപയോക്താക്കളാണ് വാട്സ് ആപ്പ് ഉപയോഗിക്കുന്നത്.സെപ്റ്റംബറിൽ മാത്രം 666 പരാതികളാണ് വാട്സ് ആപ്പിന് ലഭിച്ചത്.23 ലക്ഷത്തിലധികം വാട്സാപ്പ് അക്കൗണ്ടുകളാണ് ഓഗസ്റ്റിൽ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തിരിക്കുന്നത്. കമ്പനിയുടെ നയങ്ങളും മാർഗനിർദ്ദേശങ്ങളും ലംഘിക്കുന്ന അക്കൗണ്ടുകൾ നിരോധിക്കുമെന്ന് നേരത്തേ തന്നെ വാട്സാപ്പ് വ്യക്തമാക്കിയിരുന്നു.

വ്യാജ വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്നതിനും സ്ഥിരീകരിക്കാത്ത സന്ദേശം ഒന്നിലധികം കോൺടാക്‌റ്റുകളിലേക്ക് ഫോർവേഡ് ചെയ്യുന്നതിനും ഒരു ഉപയോക്താവ് വാട്സാപ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ആ അക്കൗണ്ടുകൾ നിരോധിക്കും. ഇത്തരം പ്രവർത്തികളിൽ ഏർപ്പെട്ടതിനെ തുടർന്ന് ജൂലൈയിൽ 23 ലക്ഷവും ജൂണിൽ 22.1 ലക്ഷവും അക്കൗണ്ടുകൾ നീക്കം ചെയ്തിരുന്നു. മാർച്ചിൽ 18 ലക്ഷവും ഏപ്രിലിൽ 16.66 ലക്ഷവും മേയിൽ 19 ലക്ഷവും അക്കൗണ്ടുകളാണ് വാട്സാപ്പ് നിരോധിച്ചത്

Related Articles

Latest Articles