അറക്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റൻഡ് എൻജിനീയറെ മരിച്ചനിലയിൽ കണ്ടെത്തി.ബാബുരാജിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.വഴക്കുളത്തെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.തൂങ്ങിയ നിലയിൽ കണ്ടെത്തിയ മുറിയിൽ നിന്നും 3 പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
ആത്മഹത്യ കുറിപ്പ് പരിശോധിച്ച ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കാനാകുമെന്ന് പോലീസ് അറിയിച്ചു. അസ്വാഭാവികമായ മരണത്തിനു കേസെടുത്ത് പോലീസ് അനേഷണം ആരംഭിച്ചു.

