Sunday, December 21, 2025

തിരുവല്ലയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു;അപകടത്തിൽ യുവാവിന് ദാരുണാന്ത്യം-accident

തിരുവല്ല : ബൈപ്പാസിലെ മഴുവങ്ങാട് ചിറ പാലത്തിൽ പാർസൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ മുണ്ടക്കയം സ്വദേശി പ്രിജിലിന് ദാരുണാന്ത്യം.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.

തിരുവല്ല ഭാഗത്തു നിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പ്രിജിൽ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Related Articles

Latest Articles