Sunday, December 28, 2025

കാശ്മീരില്‍ അതിര്‍ത്തി പ്രദേശത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

ശ്രീനഗർ: ജമ്മു കാശ്മീരിലെ ഫലൈന്‍ മേഖലയില്‍ രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. ടൈമര്‍ ഘടിപ്പിച്ച രണ്ടു ബോംബുകളായിരുന്നു കണ്ടെത്തിയത്.

സത്വരി പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്ന് തിങ്കളാഴ്ച രാത്രിയാണ് ഡിറ്റണേറ്ററുകളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയത്. ഗ്രാമവാസികള്‍ നല്‍കിയ വിവരം അനുസരിച്ച്‌ സ്ഥലത്തെത്തിയ സൈന്യം ബോംബുകള്‍ സുരക്ഷിതമായ പ്രദേശത്തേക്ക് മാറ്റിയ ശേഷം നിയന്ത്രിത സ്‌ഫോടനത്തിലൂടെ നശിപ്പിച്ചു. സംഭവത്തില്‍ സൈന്യം വിശദമായ അന്വേഷണം തുടങ്ങി.

Related Articles

Latest Articles