Monday, May 6, 2024
spot_img

എരുമേലിയിൽ നിന്ന് ശരണം വിളിച്ച് പമ്പയ്ക്ക് തിരിച്ചു; 20 കിലോമീറ്റർ നടന്നെത്തിയപ്പോൾ തടഞ്ഞ് വനംവകുപ്പ്; തീർത്ഥാടകർക്ക് പോകാനുള്ള അനുമതിയില്ലെന്ന് വനംവകുപ്പ് പറയുമ്പോൾ പ്രതിസന്ധിയിലായത് ഭക്തർ; ശബരിമല തീർത്ഥാടനത്തിൽ തുടക്കത്തിലേ പാളിച്ച; വകുപ്പുകളുടെ ഏകോപനം പൊളിയുമ്പോൾ

കോട്ടയം :ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ തുടക്കത്തിലേ പാളുന്നു. എരുമേലി വഴിയുള്ള കാനന പാതയിൽ തീർത്ഥാടകർക്ക് വിലക്ക്. 50 ഓളം ഭകതർ ശരണം വിളിച്ച് പ്രതിഷേധം ആരംഭിച്ചിരിക്കുന്നു. എരുമേലിയിൽ നിന്ന് 20 കിലോമീറ്ററോളം നടന്ന് കോയിക്കകാവ് ചെക് പോസ്റ്റ് വരെ എത്തിയ ഭകതരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞത്. ചെന്നൈയിൽ നിന്നും ഹൈദരബാദ് നിന്നും കാൽ നടയായി എത്തിയവർ ഉൾപടെ ആണ് തടഞ്ഞത് മുക്കുഴി എത്തി വിരി വെക്കാനാണ് സ്വാമിമാരുടെ തീരുമാനം ..

വൃശ്ചികം 1ന് ദർശനം നടത്താൻ തയ്യാറെടുപ്പ് നടത്തി എത്തിയവരാണ് ഭൂരിഭാഗം പേരും .. എരുമേലിയിൽ നിന്ന് വിവരം അറിയിച്ചിരുന്നു എങ്കിൽ കാനന പാതയിലൂടെ ഉള്ള യാത്ര ഒഴിവാക്കുകയും പകരം നിലക്കൽ പമ്പാ പാത തിഞ്ഞെടുക്കുമായിരുന്നുവെന്നുമാണ് ഇവർ ഇപ്പോൾ പറയുന്നത്. ഇപ്പോൾ തിരികെ പോകേണ്ട അവസ്ഥയിലാണ് ഇവർ. കഴിഞ്ഞ ദിവസങ്ങളിൽ കാനന പാത ഫോറസ്റ്റ് ഉദ്യോസ്ഥരുടേയും
ഇ ഡിഎസ് അംഗങ്ങളുടെയും നേതൃത്വത്തിൽ വെട്ടി തെളിച്ചിരുന്നു കടകളും തയ്യാറായി വരുകയാണ്. രാത്രി യാത്രക്ക് മാത്രമാണ് വിലക്ക് അറിയിപ്പ് ഉള്ളത് എന്ന് കാനന പാത തുറക്കും എന്ന് ഇത് വരെ ഔദ്യോഗിക അറിയിപ്പ് ഒന്നും വന്നിട്ടില്ല .. വിവിധ വകുപ്പുകളുടെ ഏകോപന ഇല്ലായ്മ മൂലം തീർത്ഥാടകർ വലയുന്ന കാഴ്ചയാണ് മണ്ഡല കാലം ആരംഭിക്കും മുന്നേ കാണാൻ കഴിയുന്നത്…

Related Articles

Latest Articles