Wednesday, January 14, 2026

പലസ്തീനിലെ അഭയാര്‍ത്ഥി ക്യാമ്പിൽ തീപിടുത്തം; സംഭവത്തിൽ 21 പേര്‍ മരിച്ചു, മരണസംഖ്യ ഉയരാൻ സാധ്യത

ഗാസ: പലസ്തീനിലെ ഗാസയില്‍ തീപിടുത്തം. സംഭവത്തിൽ 21 പേര്‍ മരിച്ചു. ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ 10 കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അഭയാര്‍ത്ഥി ക്യാമ്പിലെ വീട്ടില്‍ നിന്നും പാചക വാതകം ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പലസ്തീന്‍ ആരോഗ്യവിഭാഗം പറയുന്നത്. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Related Articles

Latest Articles