Saturday, December 27, 2025

മോദിയുടെ പരിശ്രമത്താല്‍ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു!! അരുണാചല്‍ പ്രദേശിലെ ആദ്യ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ ആദ്യ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. അരുണാചലിലെ തദ്ദേശീയരെ വിശേഷിപ്പിക്കുന്ന ‘ഡോണി പോളോ’യെന്ന പേരാണ് വിമാനത്താവളത്തിന് നൽകിയത്. ഇറ്റാനഗറിലെ ഹോളോങ്കിയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

“ഞങ്ങള്‍ തറക്കല്ലിട്ട പദ്ധതികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുന്ന ഒരു തൊഴില്‍ സംസ്കാരമാണ് ഞങ്ങള്‍ കൊണ്ടുവന്നതെന്ന് നിങ്ങള്‍ക്കറിയാം” ഉദ്ഘാടന പ്രസംഗത്തില്‍ മോദി പറഞ്ഞു. അരുണാചല്‍ തലസ്ഥാനത്ത് ഒരു വിമാനത്താവളം എന്നത് തങ്ങളുടെ സ്വപ്നമായിരുന്നുവെന്നും പ്രധാനമന്ത്രി മോദിയുടെ പരിശ്രമത്താല്‍ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കി.

Related Articles

Latest Articles