Saturday, May 4, 2024
spot_img

സമയം ലഭിക്കാൻവേണ്ടി ഓൺലൈൻ ഷോപ്പിങ് നടത്തുന്നവർ സൂക്ഷിച്ചാൽ ദുഖിക്കേണ്ട; ഓണ്‍ലൈനില്‍ ജീന്‍സ് ഓര്‍ഡര്‍ ചെയ്തു; യുവതിക്ക് കിട്ടിയത് ബാഗ് നിറയെ സവാള

സമയം ലഭിക്കാനായിട്ടും അല്ലാതെയും ഓൺലൈനിൽ ഷോപ്പിങ് ചെയ്യാത്തവരായി ആരുംതന്നെ ഉണ്ടാകില്ല.
അവശ്യ സാധനങ്ങൾ വാതില്‍ക്കല്‍ എത്തിക്കുന്ന സൗകര്യവും വിലക്കുറവുമാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനഘടകങ്ങൾ. എന്നാൽ നിരവധി ആളുകൾ ഓണ്‍ലൈനില്‍ പണമടച്ച് കാത്തിരുന്ന് പറ്റിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ജീന്‍സിന് ഓര്‍ഡര്‍ നല്‍കിയ യുവതിക്ക് ലഭിച്ചതാകട്ടെ ഒരു ബാഗ് നിറയെ സവാളയാണ്.

ഡെപോപ് എന്ന സെക്കന്‍ഡ് ഹാന്‍ഡ് ഫാഷന്‍ സൈറ്റില്‍ നിന്ന് ജീന്‍സ് ഓര്‍ഡര്‍ ചെയ്ത യുവതിക്കാണ് സവാള കിട്ടിയത്. എന്നാൽ സംഭവത്തെക്കുറിച്ച് വിതരണക്കാരെ വിവരമറിയിച്ചപ്പോള്‍ അവര്‍ക്ക് ഇതെങ്ങനെ സംഭവിച്ചെന്ന് അറിയില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് യുവതി പറയുന്നു. സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ സമാന അനുഭവം പങ്കുവച്ചുള്ള കമന്റുകളാണ് നിറയുന്നത്. ചിലരാകട്ടെ ഓർഡറിനൊപ്പം ഇനിമുതൽ സവാളയും കിട്ടുമോ തുടങ്ങിയ പരിഹാസ കമന്റുകളും കുറിച്ചിട്ടുണ്ട്.

Related Articles

Latest Articles