Wednesday, January 7, 2026

കുഴല്‍പ്പണ വേട്ട; മഞ്ചേശ്വരത്ത് ബസില്‍ കടത്താൻ ശ്രമിച്ച 18 ലക്ഷം രൂപ പൊക്കി

കാസര്‍കോട്:മഞ്ചേശ്വരത്ത് കുഴല്‍പ്പണ വേട്ട.ബസിൽ കടത്താൻ ശ്രമിച്ച 18 ലക്ഷം രൂപ എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ കണ്ടെത്തി.കര്‍ണാടക ആര്‍ടിസി ബസില്‍ കടത്തുകയായിരുന്നു 18 ലക്ഷം രൂപയുടെ കുഴല്‍പ്പണം. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയായ 25 വയസുകാരന്‍ നിഥിനെ അറസ്റ്റ് ചെയ്തു.

എക്സൈസിന്‍റെ പതിവ് വാഹന പരിശോധനയ്ക്കിടെ യുവാവിന്‍റെ ബാഗില്‍ നിന്നാണ് കുഴല്‍പ്പണം പിടിച്ചത്. മംഗലാപുരത്ത് നിന്ന് കാസര്‍കോട്ടേയ്ക്ക് കൊണ്ടുവരികയായിരുന്നു.എക്സൈസ് ഇന്‍സ്പെക്ടര്‍ സജിത്ത്, വിജയന്‍, സോനു സെബാസ്റ്റ്യന്‍ എന്നിവര്‍ അടിങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ മഞ്ചേശ്വരം പോലീസിന് കൈമാറി.

Related Articles

Latest Articles