Tuesday, April 30, 2024
spot_img

ക്യാനുകൾ തിരികെ നൽകി; നിലയ്ക്കൽ ക്ഷേത്രത്തിലെ അരവണ നിർമാണം പ്രതിസന്ധിയിൽ

ശബരിമല: അരവണ നിറക്കുന്ന ക്യാനുകൾ കിട്ടാനില്ലാത്തതിനെ തുടർന്ന് നിലക്കൽ മഹാദേവ ക്ഷേത്രത്തിലെ അരവണ നിർമ്മാണം പ്രതിസന്ധിയിൽ. ക്യാനുകളിൽ അരവണ നിറച്ച ശേഷം ഫ്ളിപ്പ് ലീഡ് പിടിപ്പിച്ചപ്പോൾ ക്യാനുകളുടെ അടിഭാഗം തകർന്നു. ഇതോടെ ക്യാനുകൾ കമ്പനിക്ക് തിരികെ നല്കി. ശബരിമല അരവണ നിർമാണത്തിന് കരാറെടുത്തിരിക്കുന്ന ദില്ലിയിലുള്ള കമ്പനി തന്നെയാണ് നിലയ് ക്കൽ ക്ഷേത്രത്തിലെ അരവണ നിർമ്മാണത്തിന്റെ കരാർ എടുത്തിരുന്നതെന്നാണ് വിവരം.

സന്നിധാനത്ത് അരവണ നിർമ്മാണത്തിന്റെ ട്രയൽ നടത്തിയ വേളയിൽ ക്യാനുകൾക്ക് ഗുണനിലവാരം ഇല്ലാത്തതിനെ തുടർന്ന് 50,000 ഓളം ടിൻ അരവണയാണ് ദേവസ്വം ബോർഡിന് നഷ്ടമായത്. ഇതേതുടർന്ന് ക്യാനുകൾ മാറ്റാൻ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകിയിരുന്നു. തീർത്ഥാടനം ആരംഭിച്ച് ആദ്യ ദിവസങ്ങളിൽ കഴിഞ്ഞ തീർത്ഥാടനകാലത്ത് മിച്ചം വന്ന ക്യാനുകളാണ് ഉപയോഗിച്ചത്. ശബരിമലയിൽ സംഭവിച്ച കാര്യങ്ങളാണ് ഇപ്പോൾ നിലയ്ക്കലിലും സംഭവിക്കുന്നത്. നിലയ്ക്കലിൽ പുതിയ അരവണ നിർമിക്കണമെങ്കിൽ പുതിയ ക്യാനുകൾ കമ്പനി എത്തിക്കണം.

തകരാർ സംഭവിക്കുന്ന ക്യാനുകൾക്ക് പകരം കമ്പനി പുതിയത് നൽകും. എന്നാൽ ഉപയോഗ ശൂന്യമായി പോകുന്ന അരവണയുടെ നഷ്ടം ദേവസ്വം ബോർഡിനാണ്. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാ ക്കുന്നുവെന്നാണ് ദേവസ്വം ബോർഡ് ജീവനക്കാർ പറയുന്നത്.

സന്നിധാനത്ത് അരവണ നിർമാണത്തിന്റെ ട്രയൽ നടത്തിയ വേളയിൽ ക്യാനു കൾക്ക് ഗുണനിലവാരം ഇ ല്ലാത്തതിനെ തുടർന്ന് 50,000 ഓളം ടിൻ അരവണയാണ് ദേവസ്വം ബോർഡിന് നഷ്ടം വന്നത്. ഇതേത്തുടർന്ന് ക്യാ നുകൾ മാറ്റാൻ ദേവസ്വം ബോർഡ് നിർദേശം നൽകി യിരുന്നു. തീർത്ഥാടനം ആ രംഭിച്ച ആദ്യദിവസങ്ങളിൽ കഴിഞ്ഞ തീർത്ഥാടനക്കാല ത്ത് മിച്ചം വന്ന ക്യാനുകൾ ഉപയോഗിച്ചാണ്.

Related Articles

Latest Articles