Monday, December 29, 2025

പോലീസ് നോക്കുകുത്തി, നഗര മധ്യത്തിൽ ബ്ലെയ്‌ഡ്‌ ആക്രമണം
തൃശൂർ ശക്തന്‍ സ്റ്റാന്‍ഡില്‍ യുവാവ് ബ്ലെയ്‌ഡ്‌ കൊണ്ട് മൂന്നു പേരെ വരഞ്ഞു

തൃശൂർ: ശക്തൻ ബസ് സ്റ്റാൻഡിൽ മൂന്നു പേരെ യുവാവ് ബ്ലെയ്‌ഡ്‌ കൊണ്ട് വരഞ്ഞ് പരുക്കേൽപ്പിച്ചു. നടത്തറ സ്വദേശി നിധിൻ, ഒളരി സ്വദേശി മുരളി, ചെമ്പൂക്കാവ് സ്വദേശി അനിൽ എന്നിവർക്കാണ് പരുക്കേറ്റത്. ആക്രമണം നടത്തിയ ഹരിയെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ശക്തൻ സ്റ്റാൻഡിന് സമീപത്തെ കള്ളു ഷാപ്പിൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടേ കാലോടെയായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ നിധിൻ, മുരളി എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. മദ്യപാനത്തിനിടെ ഷാപ്പിലുണ്ടായ തർക്കമാണ് കാരണമെന്ന് പോലീസ് പറഞ്ഞു.

Related Articles

Latest Articles