Tuesday, September 29, 2026

പഞ്ചാബ് അതിർത്തിയിൽ മാരക ലഹരിവേട്ട; പാകിസ്ഥാനി കള്ളക്കടത്തുകാർ ഉപേക്ഷിച്ച 25 കിലോ ഹെറോയിൻ ശേഖരം പിടികൂടി

പഞ്ചാബ് :അതിർത്തിയിൽ മാരക ലഹരിമരുന്ന് വേട്ട.പാകിസ്ഥാനി കള്ളക്കടത്തുകാരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നതിനിടയാണ് 25 കിലോ ഹെറോയിൻ കണ്ടെടുത്തത്. വിപണിയിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്നാണ് കണ്ടെടുത്തതെന്ന് സുരക്ഷാ സേന അറിയിച്ചു.

പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ബിഎസ്എഫും പഞ്ചാബ് പോലീസും സംയുക്തമായി പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്.ഏറ്റുമുട്ടൽ നടക്കുന്ന സമയത്ത് പ്രദേശത്ത് കനത്ത മൂടൽമഞ്ഞായിരുന്നു. ഇതിന്റെ മറവിൽ കള്ളക്കത്തുകാർ ഓടി രക്ഷപ്പെടുകയായിരുന്നു. അതിർത്തിയിൽ സംശയാസ്പദമായ നീക്കം കണ്ടതിനെ തുടർന്ന് ബിഎസ്എഫ് നിരവധി തവണ വെടിയുതിർത്തു.

Related Articles

Latest Articles