Monday, June 3, 2024
spot_img

സാമ്പത്തിക തട്ടിപ്പ്: കോൺഗ്രസ് നേതാവ് അഡ്വ. വിബിത ബാബുവിനെതിരെ കേസ്,പോലീസ് അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട :സാമ്പത്തിക തട്ടിപ്പിന് പത്തനംതിട്ടയിലെ കോൺഗ്രസ് നേതാവായ അഭിഭാഷകക്ക് എതിരെ പോലീസ് കേസെടുത്തു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മല്ലപ്പള്ളി ഡിവിഷനിലെ സ്ഥാനാർഥിയായിരുന്ന അഡ്വ. വിബിത ബാബുവിനെതിരെയാണ് കേസ്. പലതവണയായി 14,16,294 രൂപ വാങ്ങിയ ശേഷം തിരികെ നൽകിയെന്ന് കാണിച്ച് കടുത്തുരുത്തി സ്വദേശിയായ മാത്യൂ സെബാസ്റ്റ്യനാണ് പരാതി നൽകിയത്.

വിബിതയുടെ പിതാവ് ബാബു തോമസും കേസിൽ പ്രതിയാണ്. വിബിതയുടെയും ബാബുവിന്റെയും അക്കൗണ്ടുകളിലേക്കാണ് പണം അയച്ചുനൽകിയത്. തിരുവല്ല പോലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

Related Articles

Latest Articles