Thursday, December 25, 2025

വിമാനഎഞ്ചിനുള്ളില്‍ പരുന്ത് ഇടിച്ചു; കോയമ്പത്തൂരിൽ നിന്ന് ഷാർജയിലേക്ക് പോകുന്ന വിമാനയാത്ര റദ്ദാക്കി,എഞ്ചിൻ മാറ്റി വെക്കേണ്ടി വരുമെന്ന് സൂചന

കോയമ്പത്തൂര്‍: ഷാർജയിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനത്തിന്‍റെ എഞ്ചിനുമായി പരുന്തുകള്‍ കൂട്ടിയിടിച്ചതിനെ തുടർന്ന് വിമാനത്തിന്‍റെ യാത്ര മാറ്റിവച്ചു.ഇന്ന് രാവിലെയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന 164 യാത്രക്കാരെയും പുറത്തിറക്കി വിമാനത്തിലെ കേടുപാടുകള്‍ സംബന്ധിച്ച പരിശോധന നടക്കുകയാണ്. വിമാനം ടേക്ക് ഓഫിനായി റൺവേയിലേക്ക് പോകുന്നതിനിടെ രണ്ട് പരുന്തുകള്‍ വിമാനത്തിന്‍റെ ഇടത് എഞ്ചിനില്‍ വന്ന് ഇടിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് വിമാനത്തിന്‍റെ യാത്ര മാറ്റിവച്ചു. ഇടിയുടെ ആഘാതത്തില്‍ എന്‍ജിന്‍ ബ്ലേഡില്‍ തട്ടി ഒരു പരുന്ത് ചത്തു. എഞ്ചിന്‍ മാറ്റിവയ്ക്കേണ്ടിവന്നേക്കാമെന്നാണ് സൂചനകള്‍.

Related Articles

Latest Articles