Thursday, October 22, 2026

കാസർകോട് പിക്കപ് വാനിൽ സ്പിരിറ്റ് കടത്താൻ ശ്രമം;കോട്ടയം സ്വദേശി അറസ്റ്റിൽ

കാസര്‍കോട്: കറന്തക്കാട് പിക്കപ് വാനിൽ സ്പിരിറ്റ് കടത്താൻ ശ്രമം.1750 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്.സംഭവത്തിൽ കോട്ടയം മറിയപ്പള്ളി സ്വദേശി മനു കെ ജയനെ കാസര്‍കോട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിക്കപ്പില്‍ കടത്തുകയായിരുന്ന സ്പിരിറ്റ് പിടിച്ചത്. 35 ലിറ്റര്‍ കന്നാസുകളിലാക്കിയായിരുന്നു കടത്ത്. 50 കന്നാസ് സ്പിരിറ്റ് പിടിച്ചെടുത്തു.

മംഗലാപുരത്ത് നിന്ന് കടത്തിക്കൊണ്ട് വരികയാണെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. മീന്‍ കൊണ്ട് വരുന്ന വാഹനമാണെന്ന് വ്യാജേനെ മുകളില്‍ പെട്ടികള്‍ നിരത്തിയാണ് സ്പിരിറ്റ് കടത്തിയത്. മനു നേരത്തെ സ്പിരിറ്റ് കടത്തിന് എസ്കോര്‍ട്ട് പോകുന്നയാളാണെന്നാണ് സംശയം. അധികൃതർ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles