Wednesday, December 17, 2025

മുംബൈയിൽ തണുപ്പ് വർധിക്കുന്നു;മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്

മുംബൈ: ചെറിയ ഇടവേളയ്ക്ക് ശേഷം മഹാരാഷ്ട്ര വീണ്ടും തണുപ്പിലേക്ക്. സംസ്ഥാനത്തെ പൂനെയിൽ ജനുവരി 29- മുതൽ ഫെബ്രുവരി 2- വരെ താപനില 10 ഡി​ഗ്രിയായി കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.

മഹാരാഷ്ട്രയിലെ മറ്റൊരു മഹാനഗരമായ മുംബൈയിൽ താപനില ഇതിലും താഴെയാകാൻ സാധ്യതയുണ്ട്. അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ മേഖലയിൽ നിന്നും കിഴക്കോട്ട് നീങ്ങുന്ന തണുത്ത കാറ്റിന്റെ വ്യതിചലനമാണ് സംസ്ഥാനത്തെ താപനില കുറയാൻ കാരണമാകുന്നത്. കാറ്റിന്റെ വ്യതിചലനത്തെതുടർന്ന് തെക്കുപടിഞ്ഞാറൻ രാജസ്ഥാനിൽ ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യ​തയുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് മുംബൈയിലെ താപനില അല്പം ഉയർന്ന നിലയിൽ അനുഭവപ്പെട്ടു തുടങ്ങിയത്. താപനില 10 ഡി​ഗ്രിയായി കുറയുകയാണെങ്കിൽ കൊടും തണുപ്പിനെ പ്രതിരോധിക്കുന്നതിനായി അധികൃതർ മുമ്പ് നിർദ്ദേശിച്ച മാർ​ഗങ്ങൾ വീണ്ടും സ്വീകരിക്കേണ്ടി വരും.

Related Articles

Latest Articles